പാലക്കാട്: ചൂരൽമല ദുരന്തത്തിൻ്റെ പേരിൽ പിരിച്ച തുകയെവിടെ എന്ന പരിഹാസവും ആരോപണവും ചേർത്ത് യൂത്ത് കോൺഗ്രസിനെ നാറ്റിക്കാനിറങ്ങിയ ഡിവൈഎഫ് ഇപ്പോൾ അലുമിനിയക്കുടത്തിൽ തല കുടുങ്ങിയ ജീവിയുടെ അവസ്ഥയിലായി. ഡിവൈഎഫ്ഐയുടെ ഓരോ ബ്ലോക്ക് കമ്മിറ്റിയും 88 ലക്ഷം രൂപ വീതം ശേഖരിച്ച് നൽകുമെന്ന പ്രഖ്യാപനം വിഴുങ്ങാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് ആരോപണമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിൽ എം എൽ എ രംഗത്ത് വന്നതോടെ ആരോപണമൊക്കെ വഴിക്കിട്ട് ഓടി രക്ഷപ്പെടാനായി ഡിവൈഎഫ്ഐ നേതാക്കളുടെ ശ്രമം. രാഹുൽ ഇപ്പോൾ ഉയർത്തിയ ആരോപണം സാമുഹിക മാധ്യമങ്ങളിൽ പടരുകയാണ്. രാഹുലിൻ്റെ എഫ്ബി പോസ്റ്റിങ്ങ്
തുടർന്ന് വായിക്കുക:
- ശ്രീ റഹീം,
ഒത്തിരി കാലം ആയി കേട്ടിട്ട്…
അത് പോട്ടെ വിഷയത്തിലെക്ക് വരാം.
‘വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പിരിച്ചത് വെറും 88 ലക്ഷം ആണെന്നും അത് ഡി വൈ എഫ് ഐ യുടെ ഒരു ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുകയാണെന്നും’ അങ്ങ് പറഞ്ഞു.
ഞങ്ങൾ ആകെ സമാഹരിക്കാൻ തീരുമാനിച്ചത് രണ്ട് കോടി 40 ലക്ഷം രൂപയാണ്, അത് ഞങ്ങൾ ചില്ലികാശ് കുറവ് ഇല്ലാതെ പാർട്ടിയെ ഏല്പിച്ചു 30 വീട് നിർമാണം പൂർത്തീകരിച്ചോളാം. കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ച 2000 വീട് പോലെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങില്ല.
അതും പോട്ടെ, വിഷയത്തിലേക്ക് വന്നാൽ അങ്ങ് പറഞ്ഞത് ഡിവൈഎഫ്ഐ യുടെ ഒരു ബ്ലോക്ക് കമ്മിറ്റി 88 ലക്ഷം പിരിക്കുമെന്നാണ്. കേരളത്തിൽ ഡിവൈഎഫ്ഐ ക്ക് 210 ബ്ലോക്ക് കമ്മിറ്റികൾ ഉണ്ട്. ശ്രീ റഹീമിന്റെ കണക്ക് പ്രകാരം 210 ബ്ലോക്ക് കമ്മറ്റികൾ 88 ലക്ഷം വെച്ച് സമാഹരിക്കുമ്പോൾ ആകെ 184 കോടി രൂപ. ഡിവൈഎഫ്ഐ സർക്കാരിനെ ഏല്പിച്ചത് 20 കോടി, ബാക്കി 164 കോടി.
ഇനി ഡിവൈഎഫ്ഐ യി ലെ കരുവന്നൂർ കവർച്ച സംഘം പറയൂ നിങ്ങളുടെ അഖിലേന്ത്യേ പ്രസിഡന്റിന്റെ കണക്ക് പ്രകാരമുള്ള ആ 164 കോടി രൂപ ആരാണ് മുക്കിയത്?
അഭിമന്യു രക്തസാക്ഷി ഫണ്ട് വെട്ടിച്ചത് പോലെ വയനാട് ദുരിതാശ്വാസ നിധിയും വെട്ടിച്ചു അല്ലേ കള്ളന്മാരെ, കൊള്ളക്കാരെ???
. ഉത്തരവും മറുപടിയും ബബബ്ബ സിനിമ വരുന്നതു പോലെയാകുമോ അതോ അതി മനോഹരമായ ശയനപ്രദക്ഷിണം പോലെയാകുമോ എന്ന് കാത്തിരുന്ന കാണാമെന്നാണ് ജനം പറയുന്നത്!
Where is 164 crores? Did it sink? Rahul asks in Mankuttam